മാവേലിക്കര : 28 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന മാവേലിക്കര അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ താഹ.എസിന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ് യാത്രയയപ്പ് നൽകും. 31ന് രാവിലെ 10ന് അഗ്നിരക്ഷാനിലയത്തിൽ നടങ്ങുന്ന ചടങ്ങ് എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസി.സ്റ്റേഷൻ ഓഫീസർ പി.ജി.അനിൽ കുമാർ അദ്ധ്യക്ഷനാകും. ആർ.എഫ്.ഒ എ.ആർ.അരുൺകുമാർ , ഡി.എഫ്.ഒ എൻ.രാമകുമാർ എന്നിവർ ഉപഹാര സമർപ്പണം നടത്തും. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, കൗൺസിലർ ലതാ മുരുകൻ, തഹസിൽദാർ ഡി.സി.ദിലീപ് കുമാർ,സ്റ്റേഷൻ ഓഫീസർ താഹ തുടങ്ങിയവർ സംസാരിക്കും. ക്ലബ് സെക്രട്ടറി എം.മനോജ് കുമാർ സ്വാഗതവും ട്രഷറർ അനീഷ് കെ.കുമാർ നന്ദിയും പറയും.