adarav

ബുധനൂർ: ബുധനൂർ ഗ്രാമസേവാ പരിഷത്തിന്റെ അഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും അനുമോദനവും നടന്നു. ഗ്രാമസേവാപരിഷത്ത് പ്രസിഡന്റ് കെ.കെ ദാമോദരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ.കൊച്ചു കൃഷ്ണക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത, ഉഷ, ഗ്രാമസേവാ പരിഷത്ത്ട്രഷറർ ഈശ്വരൻ നമ്പൂതിരി എന്നിവർ നിർവഹിച്ചു. സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.കൊച്ചു കൃഷ്ണക്കുറുപ്പിനെ ചടങ്ങിൽ ആദരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം മാന്നാർ ഖണ്ഡ് സംഘചാലക് എം.എൻ.ശശിധരൻ, ഗ്രാമസേവ പരിഷത്ത് രക്ഷാധികാരി പി.ജി.ഗോപാലൻ നായർ, ജോ.സെക്രട്ടറി ദിനേശ് കുമാർ, ബിജു എന്നിവർ സംബന്ധിച്ചു. നൂറു കുട്ടികൾക്ക് ബാഗും ബുക്കുകളും വിതരണം ചെയ്തു. ഗ്രാമസേവ പരിഷത്ത് കമ്മിറ്റിയംഗം കെ.എം.രഘു സ്വാഗതവും പരിഷത്ത് സെക്രട്ടറി എം.ആർ.രാജേഷ് നന്ദിയും പറഞ്ഞു.