dfeasr

പൂച്ചാക്കൽ: കാറ്റിൽ മരം വീണ് വീടിന് ഭാഗികമായി കേട് പാട് സംഭവിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് മുന്നൂർപ്പിളളി മധുവിന്റെ ഷീറ്റ് മേഞ്ഞ വീടിന് പുറത്താണ് മരം വീണത്. സന്നദ്ധ പ്രവർത്തകരുടെയും സുമനസുകളുടെയും സഹകരണത്തോടെയാണ് മധുവിന് വീട് നിർമിച്ച് നൽകിയത്. ചൊവ്വാഴ്ചത്തെ കാറ്റിൽ മരം മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് വീടിനകത്തുണ്ടായിരുന്ന മധു പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ടീം വെൽഫയർ പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്ന് മണിക്കൂർ കൊണ്ട് മരം വെട്ടി മാറ്റി. ഹസനുൽ ബന്ന, ഹബീബ് റഹ്മാൻ , എൻ.എ.സക്കരിയ എന്നിവർ നേതൃത്വം നൽകി.