ആലപ്പുഴ: മഴയെ തുടർന്ന് ആലപ്പുഴയിലെ പല പ്രദേശങ്ങളും മുങ്ങിത്താഴുന്ന അവസ്ഥയിലാണ്. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറുന്ന സ്ഥിതി ജനങ്ങൾക്ക് ദുരിതങ്ങളാണ് സമ്മാനിക്കുന്നത്.മഴക്കാലപൂർവ്വ ശുചീകരണവും, തയ്യാറെടുപ്പുകളും നടത്തുന്നതിൽ വരുത്തിയ കാലതാമസവും, ഏകോപനം ഇല്ലായ്മയുമാണ് പ്രശ്നങ്ങൾ ആലപ്പുഴ നഗരത്തിൽ ഇത്ര രൂക്ഷമാക്കുന്നതിലേക്ക് നയിച്ചിട്ടുള്ളത്. എത്രയും വേഗം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാൻ ഏകോപന സമിതി രൂപീകരിക്കണം. അതിനായി ഭരണനേതൃത്വം മുൻകൈയെടുക്കണമെന്നും ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു ആവശ്യപ്പെട്ടു.