അരൂർ:പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സ്ക്വാഡ് അരൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ഭക്ഷണശാലകൾ ,മാർക്കറ്റുകൾ,അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, പീലിംഗ് ഷെഡുകൾ എന്നിവയാണ് പരിശോധിച്ചത്. ഇവയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. ചന്തിരൂരിൽ അന്യ സംസ്ഥാനതൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കെട്ടിടം വൃത്തിഹീനമായതിനാൽ അടച്ചുപൂട്ടുവാൻ ഉത്തരവ് നൽകി.ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.സുമേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.സോളിമോൻ, എം.എം.ഷാജു, ആദിത്യ വിജയൻ എന്നിവർ പങ്കെടുത്തു .