ambala

അമ്പലപ്പുഴ: തെരുവുനായ കുറുകെ ചാടിയതിനെതുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി. അവിടെയുണ്ടായിരുന്ന മൂന്ന് സ്കൂട്ടറുകൾക്ക് കേടുപാട് സംഭവിച്ചു.ഇന്നലെ വൈകിട്ട് 5 ഓടെ അമ്പലപ്പുഴ-തിരുവല്ല റോഡിൽ പട്ടത്താനം ഭാഗത്തായിരുന്നു അപകടം. തൈക്കാട്ടുശേരിയിൽ നിന്ന് യാത്രക്കാരെ തകഴിയിൽ ഇറക്കി തിരികെ മടങ്ങുവഴിയായിരുന്നു അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല. പട്ടത്താനം ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങൾക്ക് കുറുകെ തെരുവുനായ ചാടി അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്.