വള്ളികുന്നം : കടുവിനാൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനം ശാസ്ത്ര പ്രതിഭ ഡോ. ഇ.പി.യശോധരൻ ഉദ്ഘാടനം ചെയ്തു.ജെ.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഇലിപ്പക്കുളം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.വി.കെ അനിൽ കുമാർ സമ്മാനദാനം നിർവ്വഹിച്ചു. വള്ളികുന്നം രാജേന്ദ്രൻ ,ശങ്കരൻകുട്ടിനായർ, ബി.രാജലക്ഷ്മി, എം.രവീന്ദ്രൻ പിള്ള, എസ്.കൃഷ്ണൻ നായർ, ആർ.മംഗളൻ, ഷീജാ സുരേഷ് , എ.ജി. മഞ്ജുനാഥ്, ഡി.ദിലീപ്, എം.സുരേഷ് കുമാർ, എസ്.ശ്രീകുമാരി, എൻ.രേണുക എന്നിവർ സംസാരിച്ചു.