ambala

അമ്പലപ്പുഴ: ശക്തമായ കാറ്റിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ ബ്ലോക്കിന് മുന്നിലെ മേൽക്കൂരയുടെ ഷീറ്റ് പറന്നുപോയി. ഇന്നലെ ഉച്ചയോടെ പെയ്‌ത മഴയിലും കാറ്റിലും മേൽക്കൂരയുടെ മുൻഭാഗത്തെ ഷീറ്റുകളാണ് പറന്നുപോയത്. അതിന് താഴെയായി നിന്നിരുന്ന രോഗികൾ ഓടി മാറിയതിനാൽ അപകടമുണ്ടായില്ല. ത്വക്ക്, ക്യാൻസർ, മാനസിക രോഗം തുടങ്ങി അഞ്ചാളം

ഒ.പികളാണ് ഈ ബ്ലോക്കിൽ പ്രവർത്തിക്കുന്നത്. മേൽക്കൂര പറന്നുപോയതിനാൽ രോഗികളുമായി ഇവിടെ എത്തിക്കുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ നിലവിൽ ഇടമില്ലാത്ത

അവസ്ഥയാണ്. മാത്രമല്ല,​ ഇവിടം കയർ കെട്ടി അടച്ചതിനാൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് എക്സ്റേ ,സി.ടി, എം.ആർ.ഐ തുടങ്ങിയ പരിശോധനയ്ക്ക് രോഗികളെ കൊണ്ടുവരാൻ പ്രധാന വഴിയിലൂടെ ചുറ്റിക്കറങ്ങേണ്ട ഗതികേടിലുമാണ്.