തുറവൂർ:എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് അരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും പ്ലസ്ടു പരീക്ഷാ വിജയികളെയും ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ 2 ന് ഉച്ചയ്ക്ക് 1.30 ന് എഴുപുന്ന പി.എസ് കവലയ്ക്ക് സമീപമുള്ള എസ്.എൻ.ഡി.പി യോഗം ശാഖ ഓഫീസ് ഹാളിലാണ് ചടങ്ങ്. അരൂർമുക്കം മുതൽ പട്ടണക്കാട് വരെയുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഫോട്ടോയും ശാഖ സെക്രട്ടറിമാരെ ഏൽപ്പിക്കണം. ഫോൺ: 7907158902, 9288800800