മാന്നാർ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണ് നാശനഷ്ടം. മാന്നാർ പാവുക്കര കാച്ചിനപടാരത്തിൽ മാധവി വാസുദേവന്റെ വീടിനു മുകളിലാണ് മരം വീണത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് വീടിനു സമീപം നിന്നിരുന്ന പുളിമരം കടപുഴകി വീണത്. മാധവിയും മകൻ അനിലും മരുമകൾ അജിതാകുമാരിയും രണ്ടു കൊച്ചുമക്കളും അടങ്ങിയ കുടുംബം താമസിക്കുന്ന ഓടിട്ട വീടിന്റെ അടുക്കള ഭാഗം മരം വീണ് പൂർണമായും തകർന്നു.