ഹരിപ്പാട്: കാറ്റിലും മഴയിലും മരം വീണു വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച രാവിലെ പത്തോടെ ആറാട്ടുപുഴ രാമഞ്ചേരി ശാസ്താം കുന്നേൽ വാസുദേവന്റെ വീടിന് മുകളിലേക്ക് ആഞ്ഞിലിയാണ് കടപുഴകിയത്. ഓടുമേഞ്ഞ വീടിന്റെ പിറകു വശത്തെ മേൽക്കൂര തകർന്നു. ഭിത്തിയിൽ പൊട്ടൽ വീണു. വീട്ടിൽ രോഗിയായ വാസുദേവനും രണ്ടര വയസുളള കുട്ടിയുമുൾപ്പെടെ നാലുപേരുണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് ആർക്കും അപകടമൊന്നും പറ്റിയില്ല.