ചേർത്തല: മരം വീണ് ഓട്ടോ തകർന്നു. നഗരത്തിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ രേവതി നിവാസിൽ മധുവിന്റെ ഓട്ടോയാണ് തകർന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കടയുടെ പാർക്കിംഗ് സ്ഥലത്ത് ഇട്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് സമീപവാസിയുടെ മാവ് മറിഞ്ഞുവീഴുകയായിരുന്നു. ഓട്ടോയുടെ മുകൾ ഭാഗം തകർന്നു.