ആലപ്പുഴ :തിരുവമ്പാടി ഹരിഹര ബ്രഹ്മനിഷ്ഠാമഠം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഇന്ന് രാവിലെ 5.45 ന് ഗണപതിഹോമം,6.30 ന് വിഷ്ണുസഹസ്രനാമാർച്ചന,7 ന് ഭദ്രദീപപ്രതിഷ്ഠ,7.30 ന് നിറപറസമർപ്പണം,8 ന് ഭാഗവതപാരായണം സമാരംഭം,10.30 ന് വരാഹാവതാരം,വൈകിട്ട് 5.30 ന് ഭഗവതിസേവ.നാളെ രാവിലെ 10.30 ന് നരസിംഹാവതാരം, 31 ന് രാവിലെ 10.30 ന് ശ്രീകൃഷ്ണാവതാരം ജൂൺ 1 ന് രാവിലെ 10.30ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30 ന് വിദ്യാഗോപാലമന്ത്രാർച്ചന. 2 ന് രാവിലെ 10.30 ന് ന് രുക്മിണിസ്വയം ,വൈകിട്ട് 5 ന് സർവ്വശൈര്യപൂജ.3 ന് രാവിലെ 10 ന് കുചേലാഗമനം, 11 ന് സന്താനഗോപാലപൂജ.4 ന് രാവിലെ 11 ന് സ്വഥാമാപ്രാപ്തി,വൈകിട്ട് 4 ന് അവഭൃഥസ്നാന ഘോഷയാത്ര ,തുടർന്ന് സമർപ്പണപൂജ. എല്ലാദിവസവും ഉച്ചയ്ക്ക് 1 ന് അന്നദാനം ഉണ്ടായിരിക്കും.