ചേർത്തല: ചെറുവാരണം പുത്തൻവെളി ശ്രീഭുവനേശ്വരി ധർമ്മദൈവസ്ഥാനത്തെ പ്രതിഷ്ഠാ വാർഷികവും കളമെഴുത്തുംപാട്ടും ഇന്ന് മുതൽ ജൂൺ ഒന്നുവരെ നടക്കും. ഇന്ന് രാവിലെ 8.30ന് കളമെഴുത്തുംപാട്ടും ആരംഭം,ഭസ്മക്കളം,വൈകിട്ട് 7ന് പൊടിക്കളം. നാളെ രാവിലെ 8.30ന് കൂട്ടക്കളം,10ന് ഭഗവതിസേവ,10.30ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 7ന് തിലഹവനം,രാത്രി 8ന് കലശപൂജ. ജൂൺ ഒന്നിന് രാവിലെ 8ന് ഭാഗവതപാരായണം,11ന് കലശാഭിഷേകം,തുടർന്ന് തളിച്ചുകൊട,ഗുരുനാഥന് വലിയദാഹം.തുടർന്ന് പ്രസാദ ഉൗട്ട്.