എരമല്ലൂർ: തുറവൂർ അരൂർ ഉയരപ്പാത നിർമ്മാണത്തിൽ വലഞ്ഞ് വാഹനയാത്രികൾ. ഈ പ്രദേശത്ത് മണിക്കൂറോളമുള്ള ഗതാഗതം സ്തംഭനം നിത്യസംഭവമാകുന്നു. ദേശീയ പാതയിൽ അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ഒരു വരി പാതയിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം ഏറെ ദുരിതത്തിൽ ആക്കുന്നു. ഒരുവരിവാഹനം മാത്രം ഒരു ദിശയിലേക്ക് കടന്നു പോകാനാവൂ എന്നിരിക്കെ, നിയന്ത്രണമില്ലാതെ അമിത വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു.
മഴ ശക്തമായതോടെ ഈ മേഖലയിൽ റോഡിലെ വെള്ളക്കെട്ടുമൂലം റോഡുതകർന്ന് വൻ കുഴികൾ രൂപപ്പെട്ടതും വാഹനങ്ങൾ തകരാറുകളിലാകുന്നു .
ഇന്നലെ രാവിലെ 7ന് എരമല്ലൂർ മസ്ജിദ് സമീപം കണ്ടെയ്നർ ട്രക്ക് ടയർ പഞ്ചറായതോടെ ഒരുവരി പാതയിൽ കുടുങ്ങുകയായിരുന്നു.ഇതേ സമയം പിന്നാലെ വന്ന മറ്റൊരു ക്യാബിൻ വാഹനം ഇടത് വശം ചേർന്ന് മറികടക്കാൻ ശ്രമിക്കുന്നതിനിടെ കുരുക്കിൽപ്പെടുകയായിരുന്നു.ഗതാഗതകുരുക്കിന് മേൽപ്പാത നിർമ്മാണ കരാർ കമ്പനിക്കാരോ ജനപ്രതിനിധികളോ ജില്ലാ ഭരണകൂടമോ ശാശ്വതമായ പരിഹാരം കാൺാൻ ശ്രമിക്കാത്തതിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നു.
.........
# ജനങ്ങളുടെ ആവശ്യം
ഗതാഗതം സ്തംഭനം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം.
ഒരു വരി പാതയിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കണം.