ambala

അമ്പലപ്പുഴ: പുന്നപ്രയിൽ രാവിലെയുണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. ആർക്കും പരിക്കില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കുറവൻതോട് വൈറോളജി ഇൻസ്റ്റ്യൂട്ടിന് സമീപം ദൈവത്തിങ്കൽ വീട്ടിൽ പ്രദീപിന്റെ വീടിന്റെ മുൻഭാഗമാണ് തകർന്നത്. പെയിന്റിംഗ് തൊഴിലാളിയായ പ്രദീപും ഭാര്യയും രണ്ട് പെൺമക്കളും അകത്തെ മുറിയിൽ ഉറക്കത്തിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിനു ചുറ്റും കുറച്ചു ദിവസമായി വെള്ളക്കെട്ടാണ്. ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് മുൻഭാഗം തകർന്നത് കണ്ടത്.