ആലപ്പുഴ: ജില്ലയിലെ ജലയാശങ്ങളിലും തോടുകളിലും കായലുകളിലും സർവീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം ഇന്നു മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ച് കളക്ടർ ഉത്തരവായി. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി, ഡി.ടി.പി.സി. സെക്രട്ടറി, ഡി.ഡി.ടൂറിസം, ജെ.ഡി.-എൽ.എസ്.ജി.ഡി എന്നിവർ ഉറപ്പുവരുണം. ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ ഉൾപ്പടെയുള്ള ബോട്ടുകൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.