ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ നിയോജക മണ്ഡലത്തിന്റെ സ്‌ട്രോംഗ് റൂമും, കൗണ്ടിംഗ് സെന്ററുകൾ എന്നിവ പ്രവർത്തിക്കുന്ന വോട്ടെണ്ണൽ കേന്ദ്രമായ, സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിനും മാവേലിക്കര നിയോജക മണ്ഡലത്തിലെ സ്‌ട്രോംഗ് റൂം/കൗണ്ടിംഗ് കേന്ദ്രമായ ബിഷപ്മൂർ കോളജിനും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ക്രമീകരണങ്ങൾ സജ്ജമാക്കുന്നതിനായി 3 മുതൽ 9 വരെ പ്രാദേശിക അവധി അനുവദിച്ച് കളക്ടർ ഉത്തരവായി.