ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തീരദേശത്ത് നൂറോളം വീടുകളിൽ വെള്ളം കയറിയതോടെ ജനം ദുരിതത്തിൽ. അമ്പലപ്പുഴ സൗഹൃദം കോളനിയിലെ 30ഓളം വീട്ടുകാരുൾപ്പടെയാണ് വെള്ളക്കെട്ടിലായത്. പൈപ്പുകൾ ഉൾപ്പടെ വെള്ളത്തിനടിയിലായതിനാൽ കുടിവെള്ളം പോലും സംഭരിക്കാനാവാത്ത സ്ഥിതിയാണ്. അശാസ്ത്രീയമായ ഓട നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോളനിയിലെ വിധവയായ രമയും ഭിന്നശേഷിക്കാരനായ മകനും പുറത്തിറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ കഴിയാത്ത അവസ്ഥയിലാണ്. പുറത്തുള്ളവർക്ക് ഭക്ഷണം ഇവർക്ക് എത്തിച്ചു നൽകാനും കഴിയുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.