photo

ചേർത്തല: ബൈക്കും സ്കൂട്ടറും ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ കാസ്​റ്റ് ജീവനക്കാരൻ മരിച്ചു. ദേശീയപാത തിരുവിഴയിൽ ഓട്ടോകാസ്​റ്റിനു സമീപം കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡ് മായിത്തറ തോണ്ടയ്ക്കൽ മുരളീധരന്റെ മകൻ എം.ബൈജുമോൻ (51)ആണ് മരിച്ചത്. ഇന്നലെ രാവിലെ 6മണിയോടെ ഓട്ടോ കാസ്​റ്റിൽ ജോലിക്കായി ഓട്ടോറിക്ഷത്തൊഴിലാളി കൂടിയായ ബൈജുമോൻ ഓട്ടോറിക്ഷ ഓടിച്ച് വരുന്ന വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞ് ബൈജുമോൻ ഇതിന് അടിയിൽ പെടുകയായിരുന്നു. ബൈജുമോനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ബൈക്കും സ്കൂട്ടറും ഓടിച്ച രണ്ടു പേർക്കും പരിക്കേറ്റു. ഭാര്യ:മഞ്ജു. മക്കൾ: വൈഷ്ണവി,വൈഗ,വേദിക. മാതാവ്:ലളിത. ബൈക്ക് ഓടിച്ചിരുന്ന എസ്.എൽ.പുരം സ്വദേശി രഞ്ജിത്തിനെ പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസെടുത്തു.