കായംകുളം: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പത്തിയൂർ 360, 1264,6242,6456 ശാഖായോഗങ്ങളുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യർത്ഥികൾക്ക് അവാർഡ് ദാനം നടത്തി. യൂണിയൻ പ്രസിഡന്റ് എസ്.സലിംകുമാർ ഉദ്ഘാടനം ചെയ്തു.കെ.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.എം.കെ.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. എൻ.സുശീലൻ തമ്പി,യമുനാ സുരൻ എന്നിവർ സംസാരിച്ചു.