തുറവൂർ:എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് അരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാമ്പത്തിക സെമിനാർ ജൂൺ 2 ന് ഉച്ചയ്ക്ക് 1.30 ന് എഴുപുന്ന തെക്ക് 529-ാം നമ്പർ ശാഖ ഓഫീസ് അങ്കണത്തിൽ നടക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. അരൂർ മേഖല ചെയർമാൻ വി.പി.തൃദീപ്കുമാർ അദ്ധ്യക്ഷനാകും. എസ്.എസ്.എൽ.സി,​പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പനും യുവ ബിസിനസ് സംരംഭകരെ യോഗം കൗൺസിലർ പി.ടി.മന്മഥനും ആദരിക്കും. യുവ ബിസിനസ് സംരംഭകർക്കുള്ള വായ്പാ വിതരണം അരൂർ മേഖല കൺവീനർ കെ.എം.മണിലാൽ നിർവഹിക്കും.ഡോ.വിമൽ വിജയ് സാമ്പത്തിക ക്ലാസ് നയിക്കും. ബിനീഷ് പ്ലാന്താനത്ത് തുടങ്ങിയവർ പങ്കെടുക്കും. യൂത്ത് മൂവ്മെന്റ് അരൂർ മേഖല കോ-ഓർഡിനേറ്റർ എൻ.എസ്.അനീഷ് സ്വാഗതവും മേഖല സെക്രട്ടറി കെ.എസ്.ബിനീഷ് നന്ദിയും പറയും.