മാന്നാർ: മഴയിൽ ചോർന്നൊലിക്കുന്ന വീടുകളിൽ താമസിക്കുന്ന പാവപെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന 'ചോരാത്തവീട്' ഭവന പുനരുദ്ധാരണ പദ്ധതിക്ക് നിരണം ജാമിഅ അൽ ഇഹ്സാന്റെ ആദരവ്. അൽ ഇഹ്‌സാൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ പദ്ധതി ചെയർമാൻ കെ.എ കരീമിന് മൊമെന്റോ നൽകി ആദരിച്ചു. സയ്യിദ് അഹമ്മദ്ജിഫ്രി തൊടുപുഴ, സിറാജുൽ ഉലമ ഹൈദ്രോസ് മുസ്ല്യാർ, അൽഇഹ്‌സാൻ ജനറൽ സെക്രട്ടറി ഡോ.അലി അൽഫൈസി, സ്വാഗതസംഘം ചെയർമാൻ മാന്നാർ അബ്ദുൽലത്തീഫ്, അൽഇഹ്‌സാൻ ഫിനിഷിങ് ഇൻസ്റ്റിട്യൂട്ട് ചെയർമാൻ പി.കെ ബാദുഷ സഖാഫി, നിരണം ജുമാ മസ്ജിദ് ചീഫ് ഇമാം ടി.എ ത്വാഹാ സഅദി, ഹാജി പി.എ ഷാജഹാൻ, എം.സലിം തിരുവല്ല, സി.എം സുലൈമാൻ ഹാജി എന്നിവർ പങ്കെടുത്തു.ചോരാത്ത വീട് ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഇപ്പോൾ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന വീട് മഹാകവി കുമാരനാശാന്റെ സ്മരണാർത്ഥമാണെന്ന് പദ്ധതി ചെയർമാൻ കെ.എ.കരീം പറഞ്ഞു.
.