ambala

അമ്പലപ്പുഴ: കളർകോട് റേഷൻ കടയിൽ വെള്ളം കയറി , ധാന്യങ്ങളിൽ വെള്ളം കയറി നശിച്ചു.കളർകോട് എസ്.ഡബ്ല്യു.എസ് ജംഗ്ഷനിലെ എ.ആർ.സി 164-ാം നമ്പർ റേഷൻ കടയിലാണ് കഴിഞ്ഞ രാത്രിയിലുണ്ടായ മഴയിൽ വെള്ളം കയറിയത്.22 ചാക്ക് ധാന്യങ്ങൾ പൂർണമായും 20 ചാക്ക് ഭാഗികമായും നശിച്ചു.കടക്കുള്ളിൽ 3 അടിയോളം വെള്ളമുണ്ട്.ടി.എസ്.ഒയുടെ നിർദ്ദേശപ്രകാരം സാധനങ്ങൾ ലൈസൻസിയുടെ വീട്ടിലേക്ക് മാറ്റി.