ഹരിപ്പാട്: മഴക്കെടുത്തി, കാർത്തികപള്ളി താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 112 കുടുംബങ്ങളിൽ നിന്ന് 285 അംഗങ്ങൾ ക്യാമ്പുകളിലേക്ക് മാറി. കായംകുളം, കൃഷ്ണപുരം, മുതുകുളം, കരുവാറ്റ, പത്തിയൂർ, കണ്ടല്ലൂർ വില്ലേജുകളിലാണ് ക്യാമ്പുകൾ തുറന്നത്. പുതിയ വിള കൊപ്പാറേത്ത് എച്ച്.എസ്. എസ്, പുള്ളിക്കണക്ക് എൻ.എസ്.എസ് എച്ച്.എസ്.എസ്, കൃഷ്ണപുരം ഗവ.ടി.എച്ച്.എസ്, മുതുകുളം എച്ച്.എസ്, കുമാരപുരം സൈക്ലോൺ ഷെൽറ്റർ, പത്തിയൂർ ഗവ എച്ച്.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. കീരിക്കാട് ശ്രുതിനിലയം ജയലക്ഷ്മി മധു, കാർത്തികപ്പള്ളി പുതുക്കുണ്ടം ഇടയിലെ പുരക്കൽ ബിനി എന്നിവരുടെ വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി.