ഹരിപ്പാട്: കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചുടുകാട് ലക്ഷംവീട് കോളനിക്ക് സമീപം ഇടയിലപ്പുരക്കൽ സതീശന്റെ വീടാണ് കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞു വീണത്. കനത്ത മഴയെ തുടർന്ന് വീടിനു ചുറ്റും ദിവസങ്ങളായി വെള്ളം കെട്ടിക്കിടക്കുകയാണ്. വീടിന്റെ മദ്ദ്യഭാഗത്ത് ഭിത്തി മഴയിൽ കുതിർന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. ഓട് പാകിയ മേൽക്കൂര പൂർണമായും തകർന്നു വീണു. സതീശനെ കൂടാതെ ഭാര്യ ബിനിയും,രണ്ടു മക്കളും, വൃദ്ധരായ മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.