തുറവൂർ: 41-ാമത് അഖില ഭാരത ഭാഗവത മഹാസത്രം ഡിസംബർ 22 മുതൽ 2025 ജനുവരി രണ്ട് വരെ ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗം ജൂൺ 2 ന് രാവിലെ 10.30ന് ചമ്മനാട് ക്ഷേത്രാങ്കണത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുമെന്ന് സത്രസമിതി ജനറൽ സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ,ചമ്മനാട് ക്ഷേത്ര ദേവസ്വം മാനേജർ അഡ്വ.ആർ.മുരളീകൃഷ്ണൻ എന്നിവർ അറിയിച്ചു.