മുഹമ്മ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ 516-ാം നമ്പർ കായിപ്പുറം തെക്ക് ശാഖയുടെ നേതൃത്വത്തിൽ അനുമോദനവും പഠനോപകരണ വിതരണവും നാളെ രാവിലെ 10ന് നടക്കും.കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ.ബാബു ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എം.കെ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തും.