മാന്നാർ: പുതിയ അദ്ധ്യായന വർഷം ആരംഭിക്കുമ്പോൾ പ്രതീക്ഷകൾക്കൊപ്പം രക്ഷിതാക്കളുടെ ആശങ്കകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആശങ്കകൾ പരിഹരിക്കുന്നതിനും അപകടരഹിതമായ ഒരു അദ്ധ്യയന വർഷം ഉറപ്പുവരുത്തുന്നതിനും, ചെങ്ങന്നൂർ താലൂക്കിലെ സ്‌കൂൾ ബസുകളിലെയും മറ്റും ഡ്രൈവർമാരെയും ആയമാരെയും ബോധവത്കരിക്കുന്നതിനായി നാളെ ഉച്ചയ്ക്ക് 2ന് ചെങ്ങന്നൂർ റീജിയണൽ ട്രാൻസ്പോർട്ട ഓഫീസിൽ ബോധവത്കരണ ക്ലാസ് നടത്തും. പ്രസ്തുത ക്ലാസിൽ എല്ലാ സ്കൂൾ ബസ് ഡ്രൈവർമാരും ആയമാരും സ്കൂൾ അധികൃതർ നൽകുന്ന കത്തുമായും നിർബന്ധമായും ഹാജരാകണമെന്നും ക്ലാസിൽ പങ്കെടുക്കാൻ വരുമ്പോൾ ഡ്രൈവർമാർ അവരവരുടെ ഡ്രൈവിംഗ് ലൈസൻസ് കൈവശം കരുതേണ്ടതാണെന്നും ചെങ്ങന്നൂർ ജോ.റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ ആർ.പ്രസാദ് അറിയിച്ചു.