ggy

ഹരിപ്പാട് : കടലാക്രമണം ശക്തമായതോടെ തീരദേശം ദുരിതത്തിൽ. ആറാട്ടുപുഴയുടെ തീരങ്ങളിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ കടലാക്രമണം ശക്തമായത്. പത്തിശേരി മുതൽ എ.സി. പള്ളി ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് കടലാക്രമണം രൂക്ഷം. കടലിനും റോഡിനും ഇടയിലുള്ള തീരം പൂർണമായും കടലെടുത്തു. റോഡിന്റെ അരിക് തകർന്നിട്ടുണ്ട്. ഈ ഭാഗത്ത് വലിയഴീക്കൽ - തൃക്കുന്നപ്പുഴ റോഡ് ഏത് നിമിഷവും മുറിയും. ഇവിടെ 250 മീറ്റർ നീളത്തിൽ ജിയോ ബാഗ് അടുക്കി താൽക്കാലിക പ്രതിരോധം തീർക്കുന്നതിന് 28 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെണ്ടർ നടപടികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്.