ഹരിപ്പാട്: വയോധികനെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മുട്ടം പറത്തറയിൽ ദിവാകരനെയാണ് (68) ഇന്നലെ ഉച്ചയ്ക്ക് 1.30തോടെ വീടിന് മുൻ വശത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് വരുന്ന വഴി വെള്ളക്കെട്ടിൽ വീണതാണെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. കുട വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധിച്ച സമീപ വാസിയായ യുവാവാണ് വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്ന രീതിയിൽ ദിവാകരനെ കണ്ടത്. ഉടൻ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ എന്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ. കരീലക്കുളങ്ങര പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.