fgh

കുട്ടനാട്: തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷൻ നോട്ടുബുക്കുകൾ വിതരണം ചെയ്തു. തലവടി പഞ്ചായത്തിലെ എട്ട് സ്‌കൂളുകളിലെ 240 വിദ്യാർത്ഥികൾക്കാണ് നോട്ടുബുക്കുകൾ നൽകിയത്. വിതരണോദ്ഘാടനം ചുണ്ടൻ വള്ളം സമിതി ജനറൽ സെക്രട്ടറി റിക്‌സൺ ഉമ്മൻ എടത്തിൽ നിർവഹിച്ചു. ലിജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോൺസൺ വി.ഇടിക്കുള, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, പ്രധാന അദ്ധ്യാപിക എൽസമ്മ ദേവസ്യ, പി.ടി.എ പ്രസിഡന്റ് ടി.കെ.ഹരിദാസ്, ശിവദാസ് ശിവരാമൻ, കലേഷ് കമൽ, എബി പൗലോസ്, ജി.മിനി, ജിജി തോമസ്, വി.ജെ.സബിത, പി.എ. നിസമോൾ, പി.പ്രസീദ എന്നിവർ സംസാരിച്ചു. ഷിനു എസ്.പിള്ള, അരുൺ പുന്നശ്ശേരിൽ, കെ.എസ്.സന്ദീപ് എന്നിവർ സംസാരിച്ചു.