john-jacob

മാന്നാർ: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലക്ക് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേൽപാടം ചക്കിട്ടയിൽ കാട്ടുപാമ്പനത്ത് ചാക്കോ ജോണിന്റെ(ജോണി) മകൻ ജോൺ ജേക്കബ് (ജോമോൻ-22) ആണ് മരിച്ചത്. രണ്ടാഴ്ചമുമ്പ് മാന്നാർ-വീയപുരം റോഡിൽ മാന്നാർ തൃക്കുരട്ടി ജംഗ്ഷന് പടിഞ്ഞാറ് വച്ച് രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പരുമല ആശുപത്രിയിൽ തീവപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെയായിരുന്നു മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മേൽപാടം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. മാതാവ്: ഓമന. സഹോദരി: ജോമോൾ.