മാന്നാർ: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുട്ടംമ്പേരൂർ ബിജു ഭവനിൽ സി.കുഞ്ഞുകുഞ്ഞുകുട്ടി (72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കുട്ടംമ്പേരൂർ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ബിൻസി, ബിജുമോൻ, ആനിമോൾ. മരുമക്കൾ: അച്ചൻകുഞ്ഞ്, മഞ്ജുഷ, ഷിബു.