ചങ്ങനാശേരി: ചങ്ങനാശേരി പുഴവാത് ഹിരണ്മയയിൽ ഡോ. കെ എൻ വിശ്വനാഥൻ നായർ (65) നിര്യാതനായി. വിവിധ എൻ എസ് എസ് കോളേജുകളിൽ മലയാള വിഭാഗം അദ്ധ്യാപകനും,രാജകുമാരി എൻ എസ് എസ് കോളേജ്, പന്തളം എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലുമായി സേവനം അനുഷ്ഠിച്ചു. 2015ൽ പന്തളം എൻ.എസ്.എസ് കോളേജിൽ നിന്നും വിരമിച്ചു. കഥകളി, ക്ലാസിക്കൽ കലകളിൽ പണ്ഡിതനും വാഗ്മിയും ആയിരുന്നു കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ആട്ടക്കഥകളിൽ മഹാഭാരതകഥകളുടെ സ്വാധീനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. രംഗപ്രഭാവം, കലാ വലോകനം,നിവാദ കവച കാലകേയ വധം പഠനം എന്നിങ്ങനെ ശ്രദ്ധേയമായ 30ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ഭാര്യ:ഡോ.ബിന്ദു വിശ്വനാഥൻ (ചങ്ങനാശേരി നഗരസഭ മുൻ ഭരണ സമിതിയംഗം ,ചങ്ങനാശേരി അർബൺ ബാങ്ക് മുൻ ഭരണ സമിതിയംഗം).മക്കൾ: ലക്‌ഷമി വിശ്വനാഥൻ( പാരീസ്), പാർവതി വിശ്വനാഥൻ.മരുമക്കൾ: ഗിരീഷ് കുമാർ (സയന്റിസ്റ്റ്, ഫ്രാൻസ്) അഭിമന്യു വിശ്വനാഥ് (സിനിമട്ടോഗ്രാഫർ) എറണാകുളം. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് പുഴവാത് വീട്ടുവളപ്പിൽ