ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 409-ാം നമ്പർ തിരുവമ്പാടി ശാഖായോഗത്തിൽ ശ്രീ ഹരിഹര ബ്രഹ്മനിഷ്ഠാമഠം മഹാവിഷ്ണുക്ഷേത്രത്തിൽ 19-ാം മത് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. യജ്ഞാചാര്യൻ ഉദയകുമാർ മനപ്പുറത്തിന്റെ നേതൃത്വത്തിൽ ഡോ. വീണ ദത്ത് ഭദ്രദീപ പ്രതിഷ്ഠക്ക് ദീപം തെളിച്ചു. ദേവസ്വം പ്രസിഡന്റ് സെൽവരാജൻ, സെക്രട്ടറി എ.സജീവൻ, ശാഖാ വൈസ് പ്രസിഡന്റ് എസ്.സിനു, ശാഖ സെക്രട്ടറി ജ്യോതിമോൾ തുടങ്ങിയവർ പങ്കെടുത്തു.