കായംകുളം: കായംകുളത്തെ ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി പി.പ്രസാദും ജില്ലാ കളക്ടർ അലക്സ് വർഗീസും സന്ദർശിച്ചു. പുള്ളിക്കണക്ക് എൻ.എസ്.എസ് ഹൈസ്കൂളിലേയും കൃഷ്ണപുരം ജെ.ടി.എസിലെയും ക്യാമ്പുകളിലാണ് സന്ദർശനം നടത്തിയത്. കണ്ടല്ലൂരിൽ കൊപ്പാറേത്ത് ഹൈസകൂളിലും പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലേയും ക്യാമ്പുകളിലായി 400 പേരുണ്ട്.
മലയൻ കനാലും മുണ്ടകത്തിൽ തോടും ഉണ്ടപ്പെടെ തോടുകൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ കായംകുളത്തും പരസര പഞ്ചായത്തുകളിലുമായി ആയിരത്തോളം വീടുകൾ വെള്ളത്തിലാണ്. മഴ കെടുതിയിൽ ദുരിതം പേറുന്നവരെ സഹായിക്കുവാൻ സി.പി.ഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ദുരിതശ്വാസ പ്രവർത്തനം നടത്തി. അഡ്വ.ഉണ്ണി.ജെ.വാര്യത്ത്, നാദിർഷ ചെട്ടിയത്ത് എന്നിവർ നേതൃത്വം നൽകി.
പടിഞ്ഞാറൻ മേഖയാകെ വെള്ളത്തിൽ മുങ്ങിയിട്ടും ചാലാപ്പള്ളി തോടിലെ ഷട്ടർ ഉയർത്താൻ അധികൃതർ തയ്യാറാകുന്നില്ല . ഒ എൻ.കെ ജംഗ്ഷന് പടിഞ്ഞാറ് വശം മുണ്ടകത്തിൽ - ചാലാപ്പള്ളി തോട്ടിൽ ചീപ്പും കര ഭാഗത്താണ് ഷട്ടർ സ്ഥിതി ചെയ്യുന്നത് . ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലാണ് ചാലാപ്പള്ളി തോട് . 20 അടി വീതിയുള്ള തോടിൽ അറ് അടി വീതം വീതിയിലുള്ള മൂന്ന് ഷട്ടറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നടുവിലത്തെ ഷട്ടർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത് . ചാലാപ്പിള്ളി തോടിന്റെ വശത്ത് സ്ഥിതി ചെയ്യുന്ന തച്ചടിയിൽ പ്രഭാകരൻ സ്മാരക ഗവ.ഹോമിയോ ആശുപത്രിയിൽ വെള്ളം കയറി ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാകുന്നത് പതിവായിരിക്കുകയാണ് .ഐക്യ ജംഗ്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രളയ സമാന രീതിയിൽ വെള്ളപ്പൊക്കം ഉണ്ടായി .