അമ്പലപ്പുഴ: സാംസ്കാരിക വകുപ്പിന് കീഴിലുള്ള തകഴി സ്മാരകം മലയാള ഭാഷയ്ക്ക് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള സാഹിത്യകാരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള തകഴി സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങ് നാളെ തകഴി ശിവശങ്കരപ്പിള്ള സ്മാരക സ്കൂളിൽ നടക്കും. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന തകഴി സാഹിത്യ പുരസ്കാരത്തിന് ഈ വർഷം അർനായിട്ടുള്ളത് പ്രൊഫ.എം.കെ.സാനു മാഷാണ്.ഉച്ചയ്ക്ക് 2.30 ന് മുതൽ നടക്കുന്ന എന്ന കഥാ ചർച്ചയിൽ പി.ജെ.ജെ.ആന്റണി ആമുഖ പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് നടക്കുന്ന പുരസ്കാര വിതരണ ചടങ്ങിൽ സമിതിയുടെ ചെയർമാൻ മുൻ മന്ത്രി ജി .സുധാകരൻ അദ്ധ്യക്ഷനാകും. മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യ പുരസ്കാരം സജി ചെറിയാനും ജി.സുധാകരനും ചേർന്ന് സമ്മാനിക്കും. കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് മുഖ്യ പ്രഭാഷണം നടത്തും .