ambala

അമ്പലപ്പുഴ : പാടശേഖരങ്ങളിൽ നിന്ന് വെള്ളം കയറിയതോടെ കഞ്ഞിപ്പാടത്ത് ഇടറോഡുകൾ വെള്ളത്തിലായി. എ.കെ.ജി വട്ടപ്പായിത്ര റോഡിൽ നാട്ടുകാർക്ക് ദുരിതയാത്രയാണ്. കാട്ടുകോണം, മൂലേപാടം, കോലടിക്കാട് തുടങ്ങിയ പാടശേഖരങ്ങളുടെ ബണ്ടുകളിലെ വീടുകൾ എല്ലാം വെള്ളക്കെട്ടിലാണ്. പലരുടേയും വീടുകൾക്കകത്തും വെള്ളം കയറുന്നുണ്ട്. കുടിവെള്ള പൈപ്പുകൾ പലതും വെള്ളത്തിനടിയിലായതിനാൽ കുടിവെള്ളം ശേഖരിക്കാനും പറ്റാത്ത അവസ്ഥമാണ്.