ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ജില്ലയിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മന്ത്രി പി.പ്രസാദ് വിലയിരുത്തി. ഇന്നലെ രാവിലെ മുതലാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കിടപ്പ് രോഗികളെ വീട്ടുകാരുടെ അനുമതിയോടെ ആശുപത്രിയിലേക്ക് മാറ്റും.
ജില്ലയിൽ ചില പ്രദേശങ്ങളിൽ ചെറിയ സമയത്തിനുള്ളിൽ തീവ്രമായ മഴ രേഖപ്പെടുത്തി. ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലാണ് കൂടുതൽ അളവിൽ മഴ ലഭിച്ചത്. കായംകുളം നഗരസഭയിൽ നൂറോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാനും ഓടകളിൽ മാലിന്യം തള്ളാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.