ambala

അമ്പലപ്പുഴ: നീർക്കുന്നം അൽഹുദ സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു. മതിൽ അപകടവസ്ഥയിലാണെന്ന് നിരവധി തവണ സ്കൂളിലും, പഞ്ചായത്തിലും പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പായതിനാൽ വലിയ ദുരന്തം ഒഴിവായി. ആശാസ്ത്രീയമായ നിർമ്മാണവും, ചുറ്റുമതിലിൽ നിന്നും ടോയിലറ്റ് ബ്ലോക്കുകൾ നിർമ്മിച്ചതുമാണ് മതിൽ തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂളിന്റെ മതിൽ പലഭാഗത്തും അപകടാവസ്ഥയിലാണ്. എത്രയും പെട്ടെന്ന്പുതിയ മതിൽ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.