അമ്പലപ്പുഴ : പുന്നപ്ര സെന്റ് ജോസഫ് പുവർ ഹോമിനോട് ചേർന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ഡോ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. എ.എം.ആരിഫ് എം.പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, ഫാ.എബ്രഹാം കരിപ്പിങ്ങാംപുറം, എം. ജി. തോമസ് കുട്ടി മുട്ടശേരിൽ, അഡ്വ. പ്രദീപ് കൂട്ടാല, ബിജു ജോസഫ് തൈപ്പാട്ടിൽ, സി. തെരെസ് മുട്ടത്ത്പാറ തുടങ്ങിയവർ പ്രസംഗിച്ചു ഫാ.മാത്യു മുല്ലശ്ശേരി, ഫാ. ജോസഫ് ചൂളപറമ്പിൽ, ഫാ. തോമസ് ചുളപ്പറമ്പിൽ, ഫാ. തോമസ് കാഞ്ഞിരവേലിൽ, ശാന്തിഭവൻ ട്രസ്റ്റി മാത്യു ആൽബിൻ, ഡോ. ജോച്ചൻ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.