ആലപ്പുഴ: ഹജ്ജ് ബലി പെരുന്നാൾ സന്ദേശങ്ങൾ ഉയർത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന മേഖല സമ്മേളനങ്ങക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകന്നേരം 7 ന് ആലപ്പുഴ വലിയമരം മഹല്ല് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എ.സെയ്നുദ്ദീൻ സഖാഫിയും ജൂൺ 2ന് വൈകുന്നേരം 4ന് ചന്തിരൂർ ഇർഷാദ് ഹാളിൽ നടക്കുന്ന ചേർത്തല മേഖല സമ്മേളനത്തിൽ എ.സുഹൈൽ നിസാമിയും ജൂലായ് 9ന് ഉച്ചക്ക് 2ന് ഹരിപ്പാട് താജുൽ ഉലമയിൽ നടക്കുന്ന കായംകുളം മേഖല സമ്മേളനത്തിൽ എ.അബ്ദുറഹീം സഖാഫിയും പ്രഭാഷണങ്ങൾ നടത്തും. സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ, എ താഹാ മുസ്ലിയാർ, പി കെ ബാദ്ഷ സഖാഫി, എ നവാബ് സഖാഫി, ഇ തമീം സഖാഫി തുടങ്ങിയവർ പ്രസംഗിക്കും.