ആലപ്പുഴ: മഴക്കെടുതി രൂക്ഷമായ ആലപ്പുഴ ജില്ലയെ ദുരിത ബാധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം.നസീർ ആവശ്യപ്പെട്ടു. കുട്ടനാടും അപ്പർ കുട്ടനാടും കടലോര-കായലോര മേഖലകളും ഉൾപ്പെടെ ജില്ലയുടെ മുഴുവൻ പ്രദേശങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പലേടത്തും വെള്ളക്കെട്ട് അതിരൂക്ഷമാണ്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പലയിടത്തും കാര്യക്ഷമമായി നടന്നിട്ടില്ല. കാലവർഷം ആരംഭിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
ആലപ്പുഴ നഗരം സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്ന
തെന്നും നസീർ പറഞ്ഞു.