ആലപ്പുഴ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലയിലെ തൊഴിലാളികൾക്കായി പരിശീലന പഠന ക്ലാസ് സംഘടിപ്പിച്ചു. നിലവിലെ തൊഴിൽ സാഹചര്യത്തിൽ തൊഴിലാളികളെ വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവരാക്കുക എന്ന പദ്ധതിയുടെ ഭാഗമായുള്ള തുടർ പഠന ക്ലാസുകളുടെ ഭാഗമായാണ് സി.സി.ടി.വി പ്രതിഷ്ഠാപന പരിശീലന പഠന ക്ലാസ് സംഘടിപ്പിച്ചത്.
അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ജയദേവൻ അധ്യക്ഷനായി. ഭാരവാഹികളായ പി. ജോർജ്ജ് മാത്യു, സി.വി രാജു, പി.വി. തമ്പി, ഡേവിഡ് ജോൺ, ആർ. അണ്ണാദുരൈ, ഷഫീക്ക് പുറക്കാട് സംസാരിച്ചു.