ghj

ഹരിപ്പാട്: ബസിൽ നഷ്ടപെട്ട സ്വർണം ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. കഴിഞ്ഞ 25ന് തൃക്കുന്നപ്പുഴയിൽ നിന്ന് അനിഴം ബസിൽ യാത്ര ചെയ്ത തൃക്കുന്നപുഴ തൈത്തറയിൽ വിനോദിന്റെ മകൾ മൃദുല (16) യുടെ 4ഗ്രാം തൂക്കം വരുന്ന സ്വർണചെയിൻ നഷ്ടപെടുകയായിരുന്നു. അന്ന് ബസിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ബസ് വൃത്തിയാക്കുന്നതിനിടെ ജീവനക്കാർക്ക് ചെയിൻ ലഭിച്ചു. ഉടൻ തന്നെ ഉടമസ്ഥരെ വിവരം അറിയിച്ചു. തൃക്കുന്നപുഴ പൊലീസ് സ്റ്റേഷനിൽ എത്തി ബസ് ഡ്രൈവർ ശ്യാം കുമാർ, കണ്ടക്ടർ ജയേഷ് എന്നിവർ ചേർന്ന് ചെയിൻ വിനോദിന് കൈമാറി.