ph

കായംകുളം : കായംകുളം പത്തിയൂരിൽ വൃദ്ധയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചെറിയ പത്തിയൂർ മങ്ങാട്ടുശേരിൽ ശിവന്റെ ഭാര്യ ആനന്ദവല്ലിയെയാണ് (68)
റോഡരികിലുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും അമ്പത് മീറ്ററോളം മാറിയുള്ള കുളം മഴയിൽ വെള്ളം കയറി നിറഞ്ഞ സ്ഥിതിയിലാണ് . തെന്നി വീണതാകാമെന്ന് കരുതുന്നു.

പതിവായി രാവിലെ ചെറിയ പത്തിയൂർ ക്ഷേത്രദർശനത്തിന് പോകുന്ന ആനന്ദവല്ലി വ്യാഴാഴ്‌ച രാവിലെ എട്ടു മണിയോടെ വീട്ടിൽ നിന്നും ക്ഷേത്ര ദർശനത്തിനായി ഇറങ്ങിയിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയായിട്ടും തിരികെയെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുളത്തിൽ ആരോ കിടക്കുന്നതായി സമീപവാസി അറിയിച്ചത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ.മ ക്കൾ: ഷിബു, അനീഷ്. മരുമക്കൾ: രേഷ്മ,മാളു.