ചേർത്തല: പ്രായപൂർത്തിയാകാത്ത കുട്ടിയെ എഴുന്നള്ളി​പ്പി​നുള്ള ആനയുടെ പുറത്തു കയറ്റി​യത് ബാലവേലയാണെന്ന് ആരോപിച്ച് ചേർത്തല പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. വയലാർ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് കുന്നുകുഴി ലക്ഷംവീട്ടിൽ ഷാരോണിനെയാണ് ചേർത്തല അഡീഷണൽ ജില്ലാ ജഡ്ജ് കെ.എം.വാണി വെറുതെ വിട്ടത്. 2011 ൽ ചേർത്തല തണ്ണീർമുക്കം റോഡിലുള്ള ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞ സംഭവത്തിൽ ആനപ്പുറത്തു കുടുങ്ങിയ ബാലനെ കൊണ്ട് ബാലവേല ചെയ്യിച്ചു എന്നാരോപിച്ചാണ് കേസ് രജിസ്​റ്റർ ചെയ്തത്. പ്രതിക്കുവേണ്ടി അഡ്വ.പി.സുധീർ,പി.എം.റാഹില,കെ.ശ്രീകാന്ത് ചന്ദ്രൻ,വി.കെ.ഗോകുൽ കൃഷ്ണ എന്നിവർ ഹാജരായി.