മാന്നാർ : മഴ ശക്തമാകുന്ന സാഹചര്യത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പ്, പൊലീസ്, വൈദ്യുതി, വില്ലേജ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട അടിയന്തര ദുരന്ത നിവാരണസമിതി യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെലീന നൗഷാദ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രലുനാഥ്, വി.ആർ. ശിവപ്രസാദ്, മെഡിക്കൽ ഓഫീസർ ചിത്ര എം.സാബു, സി.ഐ സിദ്ധിഖ്, പി.ഡബ്ല്യൂ.ഡി എ.ഇ ബിജുന, പഞ്ചായത്ത് എ.ഇ സുമി സുരേഷ്, റെജി ഡെയ്ൻസ്എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പഞ്ചായത്ത് സൂപ്രണ്ട് സുജാബായ് നന്ദി പറഞ്ഞു.