മാന്നാർ: പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതി പ്രകാരമുള്ള റിംഗ് റോഡിന്റെ കുറിയന്നൂർ പടി അടക്കമുള്ള വിവിധ പ്രദേശങ്ങളിലുള്ള വെള്ളക്കെട്ടുകൾക്ക് നിലവിലുള്ള ഫണ്ടിനകത്ത് നിന്നുക്കൊണ്ട് പരിഹാരം കണ്ടെത്തുമെന്ന് പി.എം.ജി.എസ്.വൈ ആലപ്പുഴ വിഭാഗം അസി.എൻജിനിയർ ധന്യ പറഞ്ഞു. മൂന്നു കോടി രൂപയോളം ചെലവഴിച്ചു നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. നിലവിലുള്ള റോഡ് ഉയർന്നത് മൂലം പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അജിത്ത് പഴവൂർ, വി.കെ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ തോമസ് ചാക്കോ, ദീപക്, സഞ്ജീവ് തുടങ്ങിയവർ പങ്കെടുത്തു.